• Fri. Sep 20th, 2024
Top Tags

മിസോറാം നിർണായക ജനവിധി മണിക്കൂറുകൾക്കകം: വോട്ടെണ്ണൽ 8 മ‌ണിക്ക്

Bynewsdesk

Dec 4, 2023

മിസോറാമിൽ (Mizoram) നിയമസഭാ തിരഞ്ഞെടുപ്പിന്റെ (assembly polls) വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.  ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന (Chhattisgarh, Madhya Pradesh, Rajasthan and Telangana) എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. നാല് സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ച വോട്ടെണ്ണൽ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ, സംസ്ഥാനത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ ജനതയ്ക്ക് ഞായറാഴ്ച പ്രത്യേക പ്രാധാന്യമുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) വോട്ടെണ്ണൽ മാറ്റിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 8.57 ലക്ഷം വോട്ടർമാരിൽ 80 ശതമാനവും വോട്ട് ചെയ്തിരുന്നു. 40 അംഗ സംസ്ഥാന നിയമസഭയിൽ 18 വനിതകൾ ഉൾപ്പെടെ 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *