• Fri. Sep 20th, 2024
Top Tags

കശ്മീരിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുമരണം; നാലുപേർ മലയാളികളെന്ന് റിപ്പോർട്ട്

Bynewsdesk

Dec 6, 2023

ജമ്മു കശ്മീരിലെ സോജിലെ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കേരളത്തിൽ നിന്നുള്ള നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച മലയാളികൾ പാലക്കാട് സ്വദേശികളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാഹനത്തിൽ എട്ടുപേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിനോദ സഞ്ചാരികളുമായി സോനാമാർഗിലേക്ക് പോകുകയായിരുന്ന വാഹനം യാദവ് മോർ എന്ന സ്ഥലത്തുവെച്ചാണ് അപകടത്തിൽപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *