തലശ്ശേരി.വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 30 കുപ്പി മാഹി മദ്യവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി. തൂണേരി സ്വദേശി എൻ.ആർ.വാസുവിനെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ പി .ഹരീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി നടത്തിയ പരിശോധനയിൽ
ചൊക്ലി ,മേനപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുതുച്ചേരിയിൽ മാത്രംവില്പനാവകാശമുള്ള180 മില്ലിയുടെ30 കുപ്പി മദ്യവുമായി പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു
റെയ്ഡിൽപ്രിവന്റീവ് ഓഫീസർ സന്തോഷ്. ടി., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷനിത്ത് രാജ് യു. ,സിവിൽ എ
ക്സൈസ് ഓഫീസർമാരായ സുമേഷ് എം.കെ. , മധു പി.പി. വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം.കെ. ശില്പ കേളോത്ത് , സീനിയർ എക്സൈസ് ഡ്രൈവർ ബിനീഷ് കെ. എന്നിവരും ഉണ്ടായിരുന്നു.