• Thu. Sep 19th, 2024
Top Tags

കോവിഡ് ; കര്‍ണാടക അതിര്‍ത്തികളിൽ പരിശോധന

Bynewsdesk

Dec 21, 2023

കണ്ണൂർ : കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയും രോഗബാധ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കേരളത്തില്‍നിന്ന് വരുന്ന യാത്രക്കാരുടെ താപനില പരിശോധിച്ച്‌ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. കുടകിലെ മാക്കൂട്ടം, കുട്ട, കരികെ ചെക്ക്പോസ്റ്റുകളില്‍ ഇതിനായി ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചു. പനിയോ ജലദോഷമോ ഉള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കോവിഡ് പരിശോധന നടത്താൻ വിടണമെന്നാണ് നിര്‍ദ്ദേശം

Spread the love

Leave a Reply

Your email address will not be published. Required fields are marked *