കണ്ണൂർ : ചാൽ ബീച്ച് ഉത്സവത്തിന്
വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. കളക്ടർ അരുൺ കെ. വിജയൻ മുഖ്യാതിഥിയാകും.
തുടർന്ന് നൃത്തപരിപാടി. 22-ന് ഇശൽരാവ്, 23-ന് നാട്ടറിവ് നാടൻപാട്ട്, 24-ന് നൃത്ത-സംഗീതപരിപാടി, 25-ന് സംഗീതപരിപാടി, 26-ന് പ്രണയവസന്തം പരിപാടി, 27-ന് നാടൻപാട്ട്, 28-ന് ഹബീബി സലാം പരിപാടി, 29-ന് മ്യൂസിക് ബാൻഡ്, 30-ന് പത്തരമാറ്റ് പരിപാടി, 31-ന് പുതുവത്സര സംഗീതപരിപാടി, ഒന്നിന് മൈലാഞ്ചി മൊഞ്ച് പരിപാടി, രണ്ടിന് സംഗീത-കോമഡി പരിപാടി, മൂന്നിന് മ്യൂസിക് ബാൻഡ് ഫ്യൂഷൻ പരിപാടി എന്നിവ നടക്കും.
കലാപരിപാടികൾ കൂടാതെ കളിഉപകരണങ്ങൾ, യന്ത്ര ഊഞ്ഞാൽ, ഹൈടെക് അമ്യൂസ്മെന്റ്റ്, ചിൽഡ്രൻസ്
പാർക്ക്, ജലധാര, ഫുഡ് കോർട്, പുഷ്പോത്സവം എന്നിവ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ. ശിവദാസൻ, കൺവീനർ ആർ.സനീഷ്കുമാർ, ഷിസിൽ തേനായി, സാജൻ ചിമ്മിണിയൻ, കെ.പി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.