കണ്ണൂര്‍: കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെയും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കീഴിലുള്ള പഴശ്ശി ഡാം ഗാര്‍ഡനില്‍ 22 മുതല്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെസ്റ്റ് നടക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഴശ്ശി ഡാം ഗാര്‍ഡനില്‍ പെറ്റ് സ്റ്റേഷന് അഡ്വഞ്ചര്‍ റൈഡുകള്‍ അമ്യൂസ്മെന്റ് റൈഡുകള്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വിനോദോപാധികളുണ്ട്. ക്രിസ്തുമസ് പുതുവത്സര സമ്മാനമായി പുതിയ അഞ്ച് റൈഡുകള്‍ കൂടി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്.പുതിയ റൈഡുകളൾ പേരാവൂര്‍ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കറ്റ് സണ്ണി ജോസഫ്, ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത, മട്ടന്നൂര്‍ നഗരസഭ ചെയര്മാന് എന്‍. ഷാജിത് മാസ്റ്റര്‍, പടിയൂര്‍ കല്യാട് പഞ്ചായത്ത് പ്രസിഡണ്ട്. ബി ഷംസുദ്ദീന് ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി. ബഷീര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഫസ്റ്റുമായി ബന്ധപ്പെട്ട് വിവിധങ്ങളായിട്ടുള്ള കലാപരിപാടികള്‍ പഴശ്ശി ഡാം ഗാര്‍ഡനില്‍ ഒരുക്കിയിട്ടുണ്ട്. 22 ന് പട്ടുറുമാല് ഫെയിം സുറുമി വയനാട് നയിക്കുന്ന ഇശല്‍ നൈറ്റ്, 23ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടീം സ്കോര്പിയോണ് സ് ഡാന്‍സ് കമ്പനി കണ്ണൂര്‍ അവതരിപ്പിക്കുന്ന ആക്രൊബേറ്റിക് ഫയര്‍ ഡാന്‍സ്, 24ന് ഡ്രീംസ് കണ്ണൂര്‍ നയിക്കുന്ന സിനി ട്രാക്ക് , 26 ന് സീനാ രമേശ് നയിക്കുന്ന ഇശല്‍ സന്ധ്യ, 27ന് വടക്കന്‍സ് കണ്ണൂരിന്റെ പരിപാടി, 28ന് ഡോണ്ബച്ചന് അഷ്റഫ് ഷോ, 29ന് മെഹന്ദി& മാപ്പിളപ്പാട്ട്, 30ന് സൂഫി ഡാന്‍സ് അറബിക് ഡാന്‍സ് എന്നിവ നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ വി. മുസ്തഫ മയ്യില്‍, കെ.പി. ദില്‍ന.എന്നിവര്‍ പങ്കെടുത്തു.