• Fri. Sep 20th, 2024
Top Tags

ആലക്കോടിന് പിന്നാലെ കരുവൻചാൽ പാലം നിർമ്മാണവും ഊർജിതമായി

Bynewsdesk

Dec 23, 2023

ആലക്കോട്: മലയോര മേഖലയുടെ ദീർഘകാല കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം ഡിസംമ്പറിൽ പ്രവൃത്തി ആരംഭിച്ച കരുവൻചാൽ പാല ത്തിന്റെ നിർമ്മാണം ഊർജിതമായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടുത്തുതന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഒന്നടങ്കം.

ഒരുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനാണ് പാലത്തിൻന്റെ ശിലാസ്ഥാ പനം നിർവഹിച്ചിരിക്കുന്നത്. മഴയെത്തുടർന്നുള്ള പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ ഇടക്കാലത്ത് പ്രവൃത്തി മന്ദീഭവിച്ചിരുന്നുവെങ്കലും മഴ മാറിയതോടെയാണ് നിർമ്മാണ പ്രവൃത്തികൾ വീണ്ടും ഊർജിതമായത്‌.

സ്ലാബ് കോൺക്രീറ്റുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്.

ആലക്കോട് പാലത്തിൻ്റെ പുനർനിർമ്മാണ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. ആലക്കോട് പാലത്തിന്റെ ഉദ്ഘാടനം അടുത്തുതന്നെ നടക്കും.

മലയോരത്തിന്റെ വികസനരംഗത്ത് പുതിയ മാറ്റങ്ങൾ വഴി തുറന്നുകൊണ്ടാണ് കരുവൻചാൽ പാലത്തിന്റെ പ്രവൃത്തിയും പൂർത്തീകരിച്ച് വരുന്നത്. ടി.സി.ബി റോഡിനെയും മലയോര ഹൈവേയെയും ബന്ധി പ്പിച്ചുകൊണ്ടാണ് ഇരുപാലങ്ങളും യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

കരുവൻചാൽ പാലം പ്രവൃത്തി മിന്നും വേഗത്തിൽ; പ്രതീക്ഷയോടെ നാട്ടുകാർ - LOCAL -  KANNUR | Kerala Kaumudi Online

Spread the love

Leave a Reply

Your email address will not be published. Required fields are marked *