• Fri. Sep 20th, 2024
Top Tags

സ്വയംതൊഴിൽ പദ്ധതികളിൽ സ്ത്രീ സംരംഭകരുടെ എണ്ണത്തിൽ വർധന

Bynewsdesk

Dec 23, 2023

സ്ത്രീ മുന്നേറ്റം സ്വയംതൊഴിൽ സംരംഭങ്ങളിൽ, Kannur,Kannur News,കണ്ണൂർ  വാർത്തകൾ,Kannur District News,Kannur News Today,Kannur Latest News

കണ്ണൂർ : ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ സ്ത്രീ സംരംഭകരുടെ എണ്ണത്തിൽ വർധന. മൂന്ന് വർഷത്തിനിടെ പദ്ധതി ഗുണഭോക്താക്കൾ ആയവരിൽ 59 ശതമാനവും സ്ത്രീകളാണ്.

കെസ്‌റു, നവജീവൻ, ജോബ് ക്ലബ് എന്നീ പേരുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളിൽ 2021-22 സാമ്പത്തിക വർഷം 57 ശതമാനവും, 2022-23 ൽ 65 ശതമാനവും നടപ്പുവർഷം 57 ശതമാനവുമാണ് സ്ത്രീ സംരംഭകർ. സ്ത്രീകൾക്ക് മാത്രമുള്ള ശരണ്യ പദ്ധതിയിലും സംരംഭകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.

▫️കെസ്‌റു: വ്യക്തിഗത സംയുക്ത സ്വയം തൊഴിൽ പദ്ധതിയാണ് കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്‌മെന്റ് സ്കീം ഫോർ ദി രജിസ്‌ട്രേഡ് അൺ എംപ്ലോയ്ഡ് (കെസ്‌റു). 21-നും 50-നും മധ്യേ പ്രായം ഉള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

▫️ജോബ് ക്ലബ്: പ്രൊഫഷണൽ, സാങ്കേതിക യോഗ്യത ഉള്ളവർക്കാണ് മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്‌സ് അഥവാ ജോബ് ക്ലബ് പദ്ധതിയിൽ മുൻഗണന. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.

▫️നവജീവൻ: മുതിർന്ന പൗരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതിയായ നവജീവനിൽ 50 വയസിനും 65-നും ഇടയിൽ പ്രായപരിധി ഉള്ളവരെയാണ് പരിഗണിക്കുന്നത്. 50,000 രൂപയാണ് പരമാവധി വായ്പ തുക.

▫️ശരണ്യ: വിദ്യാർഥികളല്ലാത്ത 18-നും 55-നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ സ്ത്രീകളാണ് ശരണ്യ പദ്ധതിക്ക്‌ അർഹർ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *