• Fri. Sep 20th, 2024
Top Tags

റേഷന്‍ കടകളിലൂടെ കുടിവെള്ളം; സുജലം പദ്ധതിക്ക് തുടക്കമായി

Bynewsdesk

Dec 24, 2023

റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് തുടക്കമായി.സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.
500 മില്ലി, ഒരുലിറ്റര്‍, അഞ്ച് ലിറ്റര്‍ കുപ്പിവെള്ളമാണ് സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ ലഭ്യമാക്കുക. യഥാക്രമം എട്ട്, 10, 50 രൂപയാണ് വില. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സുജലമെന്നാണ് പദ്ധതിയുടെ പേര്. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള കുടിവെള്ളം കുറഞ്ഞ വിലക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധീനതയില്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍കടകള്‍ വഴി വില്‍പന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിപണിയില്‍ കുടിവെള്ളത്തിന് ലിറ്ററിന് 15 മുതല്‍ 20 രൂപ വരെയാണ് ഈടാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *