• Fri. Sep 20th, 2024
Top Tags

ഹാപ്പിനസ് ഫെസ്റ്റ് തുടങ്ങി – ഇന്ത്യയിൽ തന്നെ ആദ്യം – എം.വി. ഗോവിന്ദൻ

Bynewsdesk

Dec 24, 2023

ഹാപ്പിനസ് ഫെസ്റ്റ് തുടങ്ങി, Kannur,Kannur News,കണ്ണൂർ വാർത്തകൾ,Kannur  District News,Kannur News Today,Kannur Latest News

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റ് ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാലയിൽ തുടങ്ങി. ശനിയാഴ്ച രാത്രി കഥാകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യജീവിതത്തിലെ വിരസതയകറ്റാൻ ഇത്തരം ഉത്സവങ്ങൾ സഹായിക്കുമെന്ന് ടി. പത്മനാഭൻ പറഞ്ഞു. എം.വി. ഗോവിന്ദൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

24-ന് ക്രിസ്മസ് ആഘോഷം നടൻ ഇന്ദ്രൻസ് ഉദ്ഘാടനംചെയ്യും. രാത്രി എട്ടിന് നഗരസഭാ സ്റ്റേഡിയത്തിൽ കൈരളി ടി.വി. പട്ടുറുമാൽ അരങ്ങേറും.

25-ന് പകൽ 11-ന് അങ്കണവാടി കുട്ടികളുടെ പരിപാടി നടക്കും. വൈകീട്ട് 6.30-ന് ഗവ. എൻജിനിയറിങ് കോളേജിൽ സാംസ്‌കാരിക സായാഹ്നം വി. ശിവദാസൻ എം.പി. ഉദ്ഘാടനംചെയ്യും.  ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ ജി.എസ്. പ്രദീപ് ഷോ അരങ്ങേറും.

രാത്രി 8.30-ന് ആശ ശരത് ടീം അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. 26-ന് വൈകീട്ട് ആറിന് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. തുടർന്ന് ഷഹബാസ് അമൻ അവതരിപ്പിക്കുന്ന ഗസൽ. 27-ന് രാവിലെ പത്തിന് ജോബ് ഫെയർ നടക്കും.

എൻജിനിയറിങ് കോളേജ് കാമ്പസിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും.

28-ന് ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് പദ്‌മപ്രിയ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. രാത്രി എട്ടിന് ഫാഷൻ ഷോ. രാത്രി 8.30-ന് ഫോക് ബാൻഡ് പാണ്ഡവാസ് അരങ്ങേറും. 29-ന് ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നൃത്ത സന്ധ്യ. 30-ന് രാവിലെ പത്തിന് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. പകൽ 11-ന് കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. പകൽ രണ്ടിന് തൊഴിൽ സംരംഭകരുടെ സംഗമം ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *