• Fri. Sep 20th, 2024
Top Tags

ഇനി കമ്പി കുത്തല്‍ ഇല്ല, വരകളിലൂടെ ഡ്രൈവിങ്; മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം

Bynewsdesk

Feb 20, 2024

കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.

ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍.

മോട്ടോര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *