• Fri. Sep 20th, 2024
Top Tags

പൾസ് പോളിയോ ഇമ്യൂണൈസേഷൻ മാർച്ച് മൂന്നിന്

Bynewsdesk

Feb 28, 2024

ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി മാർച്ച് മൂന്നിന് നടക്കും. അഞ്ച് വയസിന് താഴെ പ്രായമുള്ള 2328258 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകും.

സ്‌കൂൾ, വായനശാല, അങ്കണവാടി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ബൂത്തുകളും ഉൾപ്പെടെ 23471 ബൂത്തുകൾ പ്രവർത്തിക്കും.

46942 വോളണ്ടിയർമാർക്കും 1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകി. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുന്നത്. മാർച്ച് 4, 5 തീയതികളിൽ വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി തുള്ളി മരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *