• Fri. Sep 20th, 2024
Top Tags

Month: February 2024

  • Home
  • ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

കണ്ണൂര്‍:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ എന്നീ വാര്‍ഡുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി…

23 മുതൽ സിനിമാ റിലീസ് ഇല്ലെന്ന് തിയറ്റർ ഉടമകൾ

കേരളത്തിലെ തിയറ്ററുകളിൽ 23 മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. സിനിമകൾ തിയറ്ററിൽ റിലീസായി 42 ദിവസത്തിനുശേഷമെ ഒടിടിക്ക് നൽകാവൂ എന്നാണ് നിർമാതാക്കളുമായുള്ള വ്യവസ്ഥ. ഇത്…

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും

സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ്…

അമിതമായ ശബ്ദമുണ്ടാക്കി വാഹനമോടിച്ച കാറുടമയ്ക്ക് 8500 രൂപ പിഴ

മട്ടന്നൂർ :കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി അമിതമായ ശബ്ദമുണ്ടാക്കി വാഹനമോടിച്ച കാറുടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് 8500 രൂപ പിഴ ചുമത്തി.റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സംവിധാനം വഴിയാണ് റോഡിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്നത്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉരുവച്ചാൽ സ്വദേശിയുടെ…

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37…

ഇനി കമ്പി കുത്തല്‍ ഇല്ല, വരകളിലൂടെ ഡ്രൈവിങ്; മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം

കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ്…

രണ്ടുവയസുകാരിയുടെ തിരോധാനം; മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളുടെ രണ്ടുവയസുകാരിടെ തിരോധാനത്തില്‍ മൂന്ന് ടീമുകളായി അന്വേഷണം നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകലാണോയെന്ന്…

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ…

ഹോംഭാരത് അരിക്ക് ബദലായി കെ-അരി; റേഷൻ കട വഴി വിതരണം ഭാരത് അരിക്ക് ബദലായി കെ-അരി; റേഷൻ കട വഴി വിതരണം

കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരിക്ക് ബദലായി അതിനെക്കാൾ വിലക്കുറവിൽ കെ-ബ്രാൻഡുമായി സംസ്ഥാന സർക്കാർ.അരി വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതർ. കെ-അരി പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കും.നീല, വെള്ള കാർഡ് ഉടമകൾക്ക് പത്ത് കിലോ വീതം നൽകാനാണ്…

കേരളം ചുട്ടുപൊള്ളും; 3 ജില്ലകളില്‍ ഇന്ന് താപനില ഉയരും; മുന്നറിയിപ്പ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന…