• Fri. Sep 20th, 2024
Top Tags

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 48,200 രൂപ

Bynewsdesk

Mar 8, 2024

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ ആണ് ഇന്ന് സ്വര്‍ണ വ്യാപാരം. ഇന്ന് 120 രൂപ ഉയര്‍ന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയാണ്അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. മാര്‍ച്ച് ഒന്ന് മുതല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ 2120 രൂപയാണ് പവന് വര്‍ധിച്ചത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് വില വര്‍ദ്ധനവ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. വിപണി വില 6025 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5000 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *