• Fri. Sep 20th, 2024
Top Tags

ഹൈടെക്കായി മാറുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രി, മാമോഗ്രാം, ഡയാലിസിസ് യൂനിറ്റുകള്‍ ഒരുങ്ങുന്നു

Bynewsdesk

Mar 20, 2024

കണ്ണൂര്‍ ജില്ലയിലെ സാധാരണക്കാരന്റെ ആശ്രയമായ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇനി ശുദ്ധ ജലം ലഭ്യമാകും.

ഇതിനൊപ്പം രക്ത ശുചീകരണത്തിനുളള ഡയാലിലസസ് യൂനിറ്റ് കൂടുതല്‍ മെച്ചപ്പെടും. ഇതു കൂടാതെ മാമോഗ്രാം സെന്ററിനും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലാ ആശുപത്രി വന്‍കിട സ്വകാര്യ ആശുപത്രിയെക്കാള്‍ കിടപിടിക്കുന്നതായി മാറുമെന്നാണ് പ്രതീക്ഷ.

വേനല്‍ക്കാലത്തെ ജലക്ഷാമമാണ് ജില്ലാ ആശുപത്രിയിലെ രോഗികളെയും അധികൃതരെയും ഇതുവരെ അലട്ടിയിരുന്നത്. ഇതു പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് രണ്ടരകോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. ജലശുദ്ധീകരണത്തിന് കൂടുതല്‍ യന്ത്രസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.കിഡനി രോഗികളുടെ ചികിത്‌സാ പദ്ധതിയിലെ ഡയാലിസിസിന് കൂടുതല്‍ യന്ത്രങ്ങള്‍ സജ്ജീകരിച്ചു ഈ യൂനിറ്റിനെയും സജ്ജമാക്കും.

ഇതിനിടെ സ്ത്രീകളുടെ സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുളള മാമോഗ്രാം യൂനിറ്റും സജ്ജീകരിക്കുന്നുണ്ട്. ഇതിന്റെ മെഷീനുകള്‍ എത്തിക്കഴിഞ്ഞു. ഇതു ഘടിപ്പിക്കുന്നതോടെ യൂനിറ്റ് പ്രവര്‍ത്തനം സജ്ജമാക്കും. ഇതിന് കെ. എസ്. ഇ.ബിയുടെ അനുമതി ലഭ്യമാക്കാന്‍ ത്വരിത നടപടികള്‍ തുടങ്ങികഴിഞ്ഞു. സ്ത്രീകളിലെ വര്‍ധിപ്പിച്ചു വരുന്ന സ്തനാര്‍ബുദം ചികിത്‌സിക്കുന്നത് പാവപ്പെട്ട രോഗികള്‍ക്ക് കടമ്ബയാണ്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചികിത്‌സയ്ക്ക് വേണ്ടിവരുമ്ബോള്‍ ജില്ലാ ആശുപത്രിയിലെ ഈ കേന്ദ്രം രോഗികള്‍ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ

Spread the love

Leave a Reply

Your email address will not be published. Required fields are marked *