• Fri. Sep 20th, 2024
Top Tags

ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

Bynewsdesk

Mar 21, 2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പുതുച്ചേരി ലോക്സഭ തെരഞ്ഞെടുപ്പിന് മാഹിയില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍.

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മാഹിയുടെ അതിർത്തിയില്‍ ചെക്ക് പോസ്റ്റുകള്‍ തുറന്നു.

കോഴിക്കോട് ജില്ലയുടെ അതിർത്തിയായ പൂഴിത്തലയും കണ്ണൂർ ജില്ലയുടെ അതിർത്തികളായ മാഹിപ്പാലം, പാറാല്‍, ചൊക്ലി, കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലായി മൊത്തം ആറ് ചെക്ക് പോസ്റ്റുകളും ഒരു ഫ്ലയിങ് സ്ക്വാഡും ഇതിനകം സജീവമായി.

ചെക്ക് പോസ്റ്റില്‍ ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, ഒരു പൊലീസ്, ഒരു ഹെല്‍പ്പർ എന്നിവരടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റിലായി 24 മണിക്കൂറും അതിർത്തി നിരീക്ഷിക്കുന്നു. മാഹി – കണ്ണൂർ അതിർത്തിയിലെ താല്‍ക്കാലിക ചെക്ക് പോസ്റ്റില്‍ തഹസില്‍ദാർ വളവില്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധ നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *