• Thu. Sep 19th, 2024
Top Tags

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കും.വിജ്ഞാപനമിറക്കാൻ അനുമതി

Bynewsdesk

Mar 21, 2024

ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടിയത്. ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചിൽ കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽ നിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയർത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *