• Thu. Sep 19th, 2024
Top Tags

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തരെന്ന് ടൂറിസം വകുപ്പ്

Bynewsdesk

Mar 22, 2024

അയോധ്യയിൽ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ്. ദേശീയ വാർത്ത മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദർശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. ടൂറിസം വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 2017ന് ശേഷം അയോധ്യയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉൾപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *