• Fri. Sep 20th, 2024
Top Tags

ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

Bynewsdesk

Apr 20, 2024

കണ്ണൂർ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്.

കണ്ണൂർ, കോഴിക്കോട്, കാസർക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *