• Fri. Sep 20th, 2024
Top Tags

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത

Bynewsdesk

Apr 20, 2024

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത. ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റും മോശം കാലാവസ്ഥ. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
2024 ഏപ്രില്‍ 20 മുതല്‍ 24 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും, (സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *