കണ്ണൂർ:സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇന്ന് കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂരിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.