• Thu. Sep 19th, 2024
Top Tags

Month: April 2024

  • Home
  • സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച്…

പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും…

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

കണ്ണൂർ: വീട്ടിലെ വോട്ട് സംവിധാനത്തില്‍ തന്നെ കള്ളവോട്ട് ആരോപണമടക്കം ഉയർന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇക്കുറി തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും.ഇതിനകം ദ്രുതകർമ്മ സേനയും സി.ആർ.പിഎഫും ജില്ലയില്‍ എത്തിക്കഴിഞ്ഞു.നിലവില്‍ ഇടതു വലതു മുന്നണികള്‍ ഉന്നയിച്ച കള്ളവോട്ട് ആരോപണ കേസുകളില്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ…

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.…

വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് ചെയ്തത് 1,42,799 പേർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ വോട്ട് ചെയ്യുന്നതിന് ഒരുക്കിയ വീട്ടിൽ വോട്ട് പ്രക്രിയക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1,42,799 പേരാണ്‌ ഇതുവരെ വീട്ടിൽ വോട്ട് ചെയ്‌തത്‌. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ…

10 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത് തിങ്കളാഴ്‌ച 10 ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രിവരെയും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ 36…

പരസ്യ പ്രചാരണം ഇനി മൂന്നുനാൾ കൂടി; കേരളം വെള്ളിയാഴ്ച വിധിയെഴുതും

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാൾ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കൾ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടിൽ തിളച്ചു മറിയുകയാണ്…

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത. ഉച്ചയ്ക്കുശേഷം മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റും മോശം കാലാവസ്ഥ. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. 2024 ഏപ്രില്‍ 20 മുതല്‍ 24…

സ്വർണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം പവന്…

ചരിത്രത്തിൽ ആദ്യം; തൃശൂർ പൂരത്തിന് പകൽ വെടിക്കെട്ട്‌, പൂരപ്രേമികള്‍ക്ക് നിരാശ

പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം നിർത്തിവച്ചത് ഏഴുമണിക്കൂർ. പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. അതിരാവിലെ…