• Fri. Sep 20th, 2024
Top Tags

Month: April 2024

  • Home
  • ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

കണ്ണൂർ: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കാസർക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലാണ്…

മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷി പുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാന അവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള ഇന്‍ഡെലിബിള്‍ ഇങ്ക് സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി.…

ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ഇന്ന് 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേ സമയം സംസ്ഥാനത്ത് ഉടനീളം മഴ മുന്നറിയിപ്പും ഉണ്ട്. 14 ജില്ലകളിൽ മിതമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്,…

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രണ്ടാനച്ഛനെ…

മരത്തിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലിരുന്ന പടിയൂർ സ്വദേശി മരിച്ചു

ഇരിട്ടി: മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ പുലിക്കാട് സ്വദേശി മരണപ്പെട്ടു.പുലിക്കാട് ടൗണിലെ ടൈലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ ഹൗസിൽ വി.ബി. വാമനൻ(58) എറണാകുളം മെഡി. ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണപ്പെട്ടത്. ഒരാഴ്ച്ച മുമ്പായിരുന്നു…

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്.…

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ…

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച്തൃ ശൂര്‍ പൂരം നാളെ

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച് തൃശൂര്‍ പൂരം നാളെ നടക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തും.നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യമെത്തുക. പിന്നാലെ ഘടക…

സ്വര്‍ണ വില താഴുന്നു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തി. ഒരു പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയുമാണ് ഇന്നത്തെ വില. വിവാഹ പാർട്ടികൾ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് ചെയ്ത് നഷ്ടം കുറയ്ക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.…

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത്…