• Thu. Sep 19th, 2024
Top Tags

ഉദയഗിരിയിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു

Bynewsdesk

May 13, 2024

ഉദയാഗിരി : ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലേ ഉദയഗിരിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്.ഇന്നലെ ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ദേവസ്യ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്.ഉദയഗിരി തൊമരകാട് ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം ഉണ്ടായത് ഇരുകാലുകൾക്കും സ്വാധീനം ഇല്ലാത്ത വികലാംഗനായ വ്യക്തിയായ ദേവസ്യ കുമ്പുക്കൽ (76) എന്നയാളെ ഇയാളുടെ സഹോദരി പുത്രനായ ഷൈൻ മോൻ എന്നയാൾ കോടാലി കൊണ്ട് വെട്ടുകയും കല്ലെടുത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.വീട്ടിൽ നിന്നും വലിയ ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു. 7 .30 നാണ് പ്രദേശവാസികൾ കൊല നടന്ന വിവരമറിയുന്നത് ഉടൻതന്നെ പൊലീസിലും അറിയിച്ചു തുടർന്ന് പൊലിസെത്തി ഇൻക്വസ്റ്റ് നടത്തി ആംബുലൻസിൽ മൃതശരീരം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *