• Fri. Sep 20th, 2024
Top Tags

മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം

Bynewsdesk

May 16, 2024

കണ്ണൂർ: കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി – കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് 5 മണിക്കൂറും കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന സർവീസ് രണ്ടു മണിക്കൂറും വൈകുമെന്നും അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *