• Fri. Sep 20th, 2024
Top Tags

`പന്തീരങ്കാവ്ഗാർഹിക പീഡനം; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നു;ലുക്കൗട്ട്സർക്കുലർ

Bynewsdesk

May 17, 2024

കോഴിക്കോട്:പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ​ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനുപിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ.

രാഹുൽഇന്ത്യവിട്ടതായും ഇയാൾജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി.തിരിച്ചെത്തിക്കാനുള്ളനടപടികൾപുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെവെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്തഅവസ്ഥായാണെന്നുംരാഹുൽപറഞ്ഞു.

രാഹുലിന്റെമൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻകണ്ടെത്തിയത്കർണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിം​ഗപ്പൂരിലേക്കും അവിടെനിന്നുജർമനിയിലേക്കുംകടന്നുവെന്നാണ് റിപ്പോർട്ടുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *