• Fri. Sep 20th, 2024
Top Tags

ഹെലികോപ്റ്റർ ദുരന്തം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

Bynewsdesk

May 20, 2024

ടെഹ്റാൻ: ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അൽപ്പസമയം മുൻപാണ് തിരച്ചിലിൽ ഹെലികോപ്ടറിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല, അതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെ‍ഡ് ക്രസന്റ് അറിയിച്ചു.

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. . മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *