• Fri. Sep 20th, 2024
Top Tags

കുട്ടികളിലെ ലഹരി ഉപയോഗം; പല്ലും നഖവും പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ്

Bynewsdesk

Jun 1, 2024

സ്കൂൾ തലത്തിൽ ലഹരി നിർമാർജന യജ്ഞം ഈ വർഷം മുതൽ പരിശോധനയിലും ഉപദേശത്തിലും മാത്രമൊതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാർ എടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

സ്കൂളുകളിൽ വ്യാപകമായി ദന്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കുന്നതിന് പുറമേ, ലഹരി ഉപയോഗം തിരിച്ചറിയാനും ഈ പരിശോധന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

സ്കൂളുകളിൽ ഇന്റർവെൻഷൻ രജിസ്റ്റർ നിർബന്ധമാക്കും. ഐഡന്റിറ്റി പരസ്യമാക്കാതെ പോലീസ്, എക്സൈസ് എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് തുടർ ചികിത്സയും പുനരധിവാസവും ഉറപ്പാക്കും.

സ്കൂളുകളിൽ ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ രൂപവത്കരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ആന്റി ഡ്രഗ് പാർലമെന്റും നടത്തും. പാൻ മസാലയാണ് ലഹരിയിലേക്കുള്ള പ്രവേശന കവാടം. പല്ലിലെ കറ വഴി ഇതുകണ്ടെത്താം.

എം.ഡി.എം.എ പോലുള്ളവ ഉപയോഗിക്കുന്നവരിൽ പല്ലിൽ പൊട്ടൽ, പൊടിയൽ, പ്രായത്തിൽ കവിഞ്ഞ തേയ്മാനം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും. കൂടാതെ, മുഖത്ത് ചൊറിയൽ, പൊട്ടൽ തുടങ്ങിയ അടയാളവും ഉണ്ടാവും.

ലഹരി ഉപയോഗിക്കുന്നവർ ആരോഗ്യ അച്ചടക്കം പാലിക്കാറില്ല. നഖം പരിശോധിച്ചാൽ അത് മനസ്സിലാവും. വിരലുകളിലെ കറ, നഖത്തിനിടയിലെ അംശങ്ങൾ ഒക്കെ പരിശോധനയിൽ കണ്ടെത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *