• Sat. Oct 19th, 2024
Top Tags

Month: June 2024

  • Home
  • മത്തിക്ക്‌ പൊന്നുംവില; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും

മത്തിക്ക്‌ പൊന്നുംവില; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും

ട്രോളിങ് നിരോധനം വന്നതോടെ സംസ്ഥാനത്ത്‌ മത്സ്യവില കുതിക്കുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയായി. മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഞായറാഴ്ച അർധരാത്രി…

ശബരിമലനട 14-ന് തുറക്കും

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14-ന് വൈകിട്ട് അഞ്ചിന് തുറക്കും.അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും.നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശം, ലക്ഷാർച്ചന, സഹസ്ര കലശം, കളഭാഭിഷേകം,…

ജാഗ്രത വേണം, ഇടിമിന്നലോടെ മഴ; കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത വേണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും…

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.…

ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; തട്ടിപ്പ് കണ്ടെത്തിയതോടെ അറസ്റ്റ്

കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.  ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ…

മണ്‍സൂണ്‍ ടൂറിസ്റ്റുകളെയും കാത്ത് പൈതല്‍മല

ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൈ തല്‍മലയിലേയ്ക്ക് സാഹസിക വിനോദത്തിനായെത്തുന്നവർക്കും മണ്‍സൂണ്‍ കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കുമായി വനംവകുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയാക്കി. ആലക്കോട് – കാപ്പിമല വഴി വാഹനങ്ങളില്‍ മഞ്ഞപ്പുല്ല് വനാതിർത്തി വരെ എത്തുവാൻ സാധിക്കും. അവിടെ നിന്നും പാസ്സ് വാങ്ങി…

നന്ദി പറയാനായി രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും; 14-ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയേക്കും

കല്പറ്റ: വോട്ടർമാരോട് നന്ദി പറയാനായി ജൂണ്‍ 12-ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം.ജൂണ്‍ 14നോ 15 നോ വയനാട് ലോക്സഭ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം ലോക്സഭ സ്പീക്കർക്ക് കത്ത് നല്‍കുമെന്നാണ് സൂചന. അതേസമയം,…

കോഴിക്കോട് സീബ്രാ ലൈനിലെ മരണപ്പാച്ചിൽ: വിദ്യാർത്ഥിനിയെ ഇടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. നല്ലളം പൊലീസാണ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും…

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്…

സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ: സർക്കാരിന് വീഴ്ചയില്ല; ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്റിറിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ. അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്നും കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്ന്…