• Fri. Oct 18th, 2024
Top Tags

Month: July 2024

  • Home
  • കൊട്ടിയൂർ പാൽച്ചുരം ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

കൊട്ടിയൂർ പാൽച്ചുരം ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം

കൊട്ടിയൂർ: കനത്ത മഴയിൽ പാൽച്ചുരം ചുരത്തിൽ ഒന്നാം വളവിന് താഴ്‌ഭാഗത്തായാണ് മണ്ണിടിഞ്ഞത്. മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. ഫയർഫോഴ്‌സും നാട്ടുകാരും പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണ് നീക്കാൻ ഉള്ള നടപടി ആരംഭിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്…

അതിതീവ്രമഴയും വെള്ളക്കെട്ടും; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ കോളജുകൾക്ക് അവധി ബാധകമല്ല കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി,…

നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി…

പേമാരി തുടരുന്നു; കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം,…

അതിസാഹസിക രക്ഷാദൗത്യം; ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി

പാലക്കാട്: കുളിക്കാനിറങ്ങി ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലു പേര്‍ കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത്.…

മഴക്കെടുതിയില്‍ 5 മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 5 മരണം. തിരുവല്ലയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു. മരിച്ചത് റെജി എന്നയാളാണ്. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെയാണ്. കണ്ണൂരില്‍ മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടില്‍ വീണാണ് രണ്ട് മരണവും സംഭവിച്ചത്.…

കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ

കണ്ണൂർ: കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ…

കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ

കണ്ണൂർ: കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ…

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. നേത്രാവതി നാളെ രാവിലെ 8 മണിക്ക്.

കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ…