• Fri. Oct 18th, 2024
Top Tags

Month: October 2024

  • Home
  • ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറി പുതുപ്പളളി സാധു; ആനയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറി പുതുപ്പളളി സാധു; ആനയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാനക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലേ വീണ്ടും ആരംഭിക്കും. തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറിയത്. രാത്രി…

അർജുന്റെ കുടുംബം നൽകിയ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിന് നേരെ…

മാധ്യമ പ്രവർത്തകനെ മർധിച്ച സഭംവം : വ്യാപക പ്രതിഷേധം : കുറ്റക്കാർക്കെതിരെ നടപടി എടുക്കുക : കെ ജെ യു

  മട്ടന്നൂർ : മട്ടന്നൂർ പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിയെ പോലീസ് മർദ്ദിച്ച് കസ്റ്റഡിയിലെടുത്തതിൽ കെ ജെ യു ഇരിട്ടി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാർത്ഥി സംഘടന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പൊൾ പൊലീസ് ഇടിവണ്ടിയിലേക്ക്…

പോലീസിന് ക്ലീൻ ചിറ്റ് നൽകി; ADGPയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട്…

നവകേരളയാത്രയ്ക്കിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം; ജില്ലാ ക്രൈംബ്രാഞ്ച് വക ക്ലീന്‍ചിറ്റ്

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഗണ്‍മാന്‍മാര്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിചിത്രവാദം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ്…

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെ കാത്തിരിക്കുന്നത് പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങൾ

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന സഭാ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളാണ്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും.…

കോടിയേരിയുടെ ഓർമകൾക്ക് രണ്ട് വയസ്സ്; അനുസ്‌മരിച്ച് നേതാക്കൾ

അസുഖബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ ഒന്നിനായിരുന്നു അന്ത്യം. രണ്ടാം ചരമവാർഷികത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ സ്‌മരണ പങ്കിട്ടു. പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി…

പാചകവാതക വില കൂട്ടി, വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ, മൂന്ന് മാസത്തിനിടെ ഉയര്‍ന്നത് 100 രൂപയോളം

പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പാചക വില സിണ്ടറിന് 1749 രൂപയായി. എല്‍പിജി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്…

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രിയിൽ

നടൻ രജനീകാന്ത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ നാളെ ആയിരിക്കുമെന്നുമാണ് വിവരം. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ്…