പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജീവപര്യന്തം


പാലത്തായി പീഡനക്കേസിൽ പ്രതിയായ പത്മരാജന് മരണംവരെ ജീവപരന്ത്യം. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാഗത്തിൻ്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങൾ കോടതി നടത്തി. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ കോടതിയ
സമീപിക്കാമെന്നും തലശേരി ജില്ലാ പോക്സോ കോടതി ജഡ്‌ജി എ.ടി ജലജാറാണി പറഞ്ഞു.

കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാ ഗത്തിന്റെ പ്രധാന വാദം. മാനുഷിക പരിഗണന വേണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ അതൊന്നും പരിഗണിക്കാനാവില്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *