പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന് സന്നിധാനം. മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇതുവരെ ഇരുപതിനായിരത്തിനടുത്ത് ആൾക്കാർ എത്തിയെന്നാണ് വിവരം. പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്കാണുള്ളത്.
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നതിന് പിന്നാലെ ചൊവ്വാഴ്ച നടതുറന്ന ശേഷം 1, 20, 256 തീർഥാടകരാണ് ദർശനം നടത്തിയത്. ബുധൻ വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ചൊവ്വ വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. ആദ്യ ദിവസം 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401 പേരും പുല്ലുമേട് വഴി 4283 പേരും മലചവിട്ടി. മകരവിളക്ക് സീസണിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

