ജർമ്മനിയിലെ അന്താരാഷ്ട്ര റോബോട്ടിക്സ് കോൺഫറൻസിൽ പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന് നേട്ടം


ജർമ്മനിയിലെ ഒസ്ഫാലിയ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് ഇൽ വെച്ച് ഏപ്രിൽ 15 മുതൽ 17 വരെ നടന്ന 17-ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റോബോട്ടിക്സ് ഇൻ എഡ്യൂക്കേഷൻ (RiE 2026)-ൽ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ ടീമിന്റെ ഗവേഷണ പോസ്റ്റർ ശ്രദ്ധേയമായി. “STEM എഡ്യൂക്കേഷൻ ഇനിഷി യേറ്റീവ്സ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്ടിട്യൂഷൻ : ആൻ ഇൻസ്ടിട്യൂഷണൽ മോഡൽ ” എന്ന ശീർഷകത്തിലുള്ള പോസ്റ്ററാണ് അവതരിപ്പിച്ചത്.
പോസ്റ്റർ തയ്യാറാക്കിയത് ഡോ . പ്രശാന്ത് മാത്യു (ഡയറക്ടർ , STEM അക്കാദമി & അസോസിയേറ്റ് പ്രൊഫസർ , വൈസ് പ്രിൻസിപ്പൽ , പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ ), ജ്വാല തോമസ് (പ്രൊജക്റ്റ്‌ അസോസിയേറ്റ് , STEM Mentors@PKM), ജേക്കബ് പ്രശാന്ത് (പ്രൊജക്റ്റ്‌ അസോസിയേറ്റ് , STEM@Schools, സെന്റ്. ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , പാലാ) എന്നിവരാണ്.
ഇന്ത്യയുടെ നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020യും UN സസ്റ്റൈനബിൾ ഡെവലപ്പ്മെന്റ് ഗോൾ 4ഉം അടിസ്ഥാനമാക്കി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ഇന്സ്ടിട്യൂഷൻ ഇന്നോവേഷൻ കൗൺസിൽ കൊച്ചിയിലെ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്‌നോളോജീസ് Pvt. Ltd-മായി സഹകരിച്ച് റോബോട്ടിക്സ്, കോഡിംഗ്, ഇലക്ട്രോണിക്സ്, 3D പ്രിന്റിംഗ് എന്നീ മേഖലകളിൽ നടത്തിയ STEM പ്രായോഗിക പരിശീലന പരിപാടികളുടെ സ്ഥാപന മാതൃകയാണ് കോൺഫറൻസിൽ അവതരിപ്പിച്ചത്. STEM പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് സുനിൽ പോൾ , സി.ഇ.ഒ., സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്‌നോളോജീസ് ആണ്.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനെ “സെന്റർ ഫോർ STEM എഡ്യൂക്കേഷൻ ഇനിഷിയേറ്റീവ് ” ആയി Adv. Sajeev Joseph, എം.എൽ.എ., ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം 2026 വർഷത്തേക്കുള്ള സ്റ്റം വിദ്യാഭ്യാസത്തിലെ ഒരു വർഷത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. റോബോട്ടിക്സിന്റെ വിദ്യാഭ്യാസത്തിലെ പ്രയോഗം, ക്ലാസ്‌റൂമുകളിലെ കൃത്രിമ ബുദ്ധി (AI), STEM അധിഷ്ഠിത പഠനരീതികൾ, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീന പഠനരീതികൾ എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളെ ആസ്പദമാക്കി ഏകദേശം 60 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള രണ്ട് ടീമുകൾ മാത്രമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.


Leave a Reply

Your email address will not be published. Required fields are marked *