സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം: വിദ്യാഭ്യാസമന്ത്രി


ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാർഥികൾക്ക് സന്തോഷം പകരുന്ന വിവരം മന്ത്രി പങ്കുവച്ചത്.


Leave a Reply

Your email address will not be published. Required fields are marked *