സ്വർണവില മുകളിലേക്ക്: പവന്‍ വില ദിവസങ്ങള്‍ക്ക് ശേഷം 1,06,000 രൂപയില്‍


സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒറ്റയടിക്ക് 1,06,000 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 1,04,320 രൂപയിൽ നിന്നാണ് ഈ കുതിപ്പ്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 345 രൂപ വർധിച്ച് 13,250 രൂപയായിട്ടുണ്ട്. അതായത് 2760 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത് ഇതോടൊപ്പം 24 കാരറ്റ് തങ്കത്തിന് ഗ്രാമിന് 14,455 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന് 10,841 രൂപയുമാണ് ഇന്നത്തെ വില.

ഇനി നിങ്ങൾ ഇന്ന് ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോയാൽ, കുറഞ്ഞ പണിക്കൂലിയും (ഏകദേശം 5%) 3% ജിഎസ്ടിയും എല്ലാം ചേർത്തുവെച്ച് 1,15,00 രൂപയോളം കയ്യിൽ കരുതേണ്ടി വരും. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്


Leave a Reply

Your email address will not be published. Required fields are marked *