കണ്ണൂർ: കണ്ണൂരില്‍ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തില്‍ പട്ടാന്നൂര്‍ യുപി സ്കൂള്‍ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു.പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദ്ദിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ബോർഡില്‍ എഴുതിയത് വേഗത്തില്‍ പകർത്തി എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ മർദിക്കുകയായിരുന്നു എന്നും രക്ഷിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി.കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

