കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി


കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് മൂന്നാമത്തെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റേതാണ്. മറ്റൊന്ന് ഹിമാചൽ സ്വദേശിയായ എൻജിനീയറുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് സോണുകളായി തിരിച്ച് നടത്തുന്ന പരിശോധനയിൽ ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ ഇടമായി ദൗത്യസംഘം വിലയിരുത്തിയത്. മൂന്നാം സോണിലും മീനാക്ഷി പുഴയിലും ആകും ഇന്ന് പരിശോധന. രണ്ടാം ദിവസം ഒന്നാം സോണിൽ കേടാവർ നായകൾ സൂചന നൽകിയിരുന്നെങ്കിലും വിഫലമായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *