കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ


സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം “കേരളം’ എന്നാക്കുന്നതിനുള്ള ഔദ്യോഗിക ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക.

ഭരണഘടനാപരമായും ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്‍റെ പേര് പൂർണ്ണമായി “കേരളം’ എന്ന് പുനർനാമകരണം ചെയ്യുക എന്നതാണ് ഈ ബില്ലിന്‍റെ പ്രധാന ലക്ഷ്യം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം “കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര
മന്ത്രിസഭ അംഗീകാരം നൽകിയത്.


Leave a Reply

Your email address will not be published. Required fields are marked *