80 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് പി. കെ. എം. കോളേജ്


പി.കെ.എം. കോളേജ് ഓഫ് എജ്യുക്കേഷൻ, മടമ്പം ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.സോഷ്യൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഐ. ക്യു. എ.സി. കോ ഓർഡിനേറ്ററും ആയ ഡോ. വീണ അപ്പുക്കുട്ടൻ രാവിലെ 9 മണിക്ക് കോളേജ് അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു.ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അസി.പ്രൊഫസറും എൻ.എസ്.എസ്. പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ ഡോ.സിനോജ് ജോസഫ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ഡോ. വീണ അപ്പുകുട്ടൻ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ നിർമ്മലഗിരി കോളേജ് മുൻ പ്രിൻസിപ്പാൾ റവ.ഡോ.എം. ജെ. മാണി വിശിഷ്ടാതിഥിയായി . ജനാധിപത്യം സുവർണ്ണ ശോഭയോടെ നിലനിൽക്കുമെന്ന പ്രത്യാശ പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനം സ്വത്വസംരക്ഷണ ദിനം കൂടിയാണെന്നും അധ്യാപകർ തങ്ങളുടെ ഇടപെടലിലൂടെ പുതിയ തലമുറയെ അത് തിരിച്ചറിയാനും സംരക്ഷിക്കാനും കഴിയുന്ന രീതിയിൽ വളർത്തണമെന്നും അദേഹം ഓർമ്മിപ്പിച്ചു. ഈ തലമുറയെ പ്രകാശമാനമായ, സമാധാനപൂർണ്ണമായ ഭാവിയിലേക്ക് നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത എല്ലാ അധ്യാപക വിദ്യാർത്ഥികൾക്കും ശോഭനമായ തൊഴിൽ ജീവിതം നേർന്നുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് കോളേജിന്റെ പുതുക്കിയ ന്യൂസ് ലെറ്റർ ‘ഹാലോ ‘ യുടെ പ്രകാശന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു.
ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഡോ. സിസ്റ്റർ ഗ്രേസ് ലിൻ ജോസഫും വിദ്യാർത്ഥി പ്രതിനിധി ദേവിക കെ യും ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശേഷം നടന്ന കോളേജ് വിദ്യാർഥികളുടെ കലാപരിപാടികൾ പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. വിദ്യാർഥി കോ.ഓർഡിനേറ്റർ റോൺസ് സാവി ചടങ്ങിന് നന്ദി അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *