മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം


മുല്ലപെരിയാർ കേസില്‍ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി റോയ് ഏബ്രഹാം.  രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി പ്രകാശിനെയാണ് നിയമിച്ചത്. റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി പ്രകാശിനെ മാറ്റിയതായി വ്യക്തമാക്കുന്നില്ല. എന്നാൽ പകരം നിയമനം എന്നാണ് സൂചന.


Leave a Reply

Your email address will not be published. Required fields are marked *