സിജെപി സമരത്തിനിടെ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


മുംബൈ: സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഗോപാലകൃഷ്ണൻ എസ് പിള്ള (75) ആണ് മരിച്ചത്. കൊല്ലം പുനലൂർ സ്വദേശിയാണ്. റിട്ടയേഡ് റെയിൽവേ ജീവനക്കാരനും സാമൂഹ്യ പ്രവർത്തകനും ആണ് ഇദ്ദേഹം. ശിവാജി പാർക്കിൽ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാർട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്. മുംബൈ ശിവാജി പാർക്കിലായിരുന്നു പ്രതിഷേധം. നടി ഷബാന ആസ്മി, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. യുവാക്കളുടെയും വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിച്ചു. ശിവസേന-ഉദ്ദവ് താക്കറേ വിഭാഗവും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ പ്രാദേശിക എംഎൽഎ സാവന്ത് പ്രതിഷേധ വേദിയിൽ ദീപ്‌കെയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *