തുലാവർഷം ഇന്നു മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. മറ്റന്നാൾ 8 ജില്ലകളിൽ യെലോ അലർട്ടുണ്ട്. 18 വരെ മഴ തുടരും. ഇനി വരുന്ന ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര് ജാഗ്രത പാലിക്കണമെന്നും നിര്ദേശമുണ്ട്.
തുലാവർഷം ഇന്നു മുതൽ; സംസ്ഥാനത്ത് പരക്കെ മഴ, 12 ജില്ലകളില് മുന്നറിയിപ്പ്

