മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പരാതി. കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർ ബിജു മോഹന്റെ സഹോദരൻ ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആവശ്യം. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സിഐയാണ് ബിനു മോഹൻ. ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റിയില്ലെങ്കിൽ അന്വേഷണത്തെ ബാധിക്കുമെന്നും ഷമ്മാസിന്റെ പരാതിയിൽ പറയുന്നു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാറുകൾ നൽകിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.
പി പി ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്ന് ആവശ്യം, പരാതി നൽകി ഷമ്മാസ്

