വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറും രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയും ഇന്ത്യൻ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ


മുംബൈ∙ ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ആര്യവീർ സേവാഗും അന്വയ് ദ്രാവിഡും. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകനാണ് ആര്യവീർ. രാഹുൽ ദ്രാവിഡിന്റെ മൂത്ത മകനാണ് അന്വയ് ദ്രാവിഡ്. മസ്കത്തിൽ നവംബർ അഞ്ചു മുതൽ 14 വരെയാണ് ടൂർണമെന്റ് നടക്കുക. ഇന്ത്യൻ സംഘം ഉടൻ തന്നെ മസ്കത്തിലേക്കു പോകും. അന്വയ് ദ്രാവിഡാണ് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ. സ്പെഷലിസ്റ്റ് ബാറ്ററാണ് ആര്യവീർ സേവാഗ്. ലക്ഷ്യ റായ്ചന്ദനി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ യഷ്‍വർധൻ‍ സിങ് ചൗഹാനാണ്. യുഎഇ, നേപ്പാൾ, പാക്കിസ്ഥാൻ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കേണ്ടത്. ബി ഗ്രൂപ്പിൽ ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ ടീമുകളും കളിക്കും. രണ്ടു ഗ്രൂപ്പുകളില്‍നിന്നും രണ്ടു ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. നവംബർ 14നാണ് ഫൈനൽ ഇന്ത്യ അണ്ടർ 19 ടീം– ലക്ഷ്യ റായ്ചന്ദ്‍നാനി (ക്യാപ്റ്റൻ), ആര്യവീർ സേവാഗ്, വി.കെ. വിനീത്, യഷ്‍വർധൻ സിങ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യഷ്‍വീർ, ആര്യൻ സാവ്‌‌സാനി, മോഹിത് ഉൾവ, കാവ്യ പട്ടേൽ, ഷവിൻ‌ വിനോദ്, ഇഷാൻ സൂദ്.


Leave a Reply

Your email address will not be published. Required fields are marked *