ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം


ചങ്ങനാശ്ശേരി∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ഒരു മുറിയിലും സബിന്റെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടത്.നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരുകയാണ്. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *