ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ കുറവ്; ബുക്ക് ചെയ്തിട്ടും ഇന്നലെ വരാതിരുന്നത് 23,000 പേര്‍! കാരണമെന്ത്?


ശബരിമലയില്‍ മുന്‍വര്‍‌ഷങ്ങളിലെപ്പോലെ തീര്‍ഥാടകര്‍ വരാതിരിക്കുന്നതിന്‍റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോര്‍ഡ്. പൊലീസ്, വിജിലന്‍സ്, ദേവസ്വം വിജിലന്‍സ്,സൈബര്‍ പൊലീസ് സംഘങ്ങള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോര്‍ഡിനെ സഹായിക്കുന്ന ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസില്‍ നിന്ന് പമ്പ പൊലീസ് വിവരങ്ങള്‍  ശേഖരിച്ചിട്ടുണ്ട്. 59,601 പേരാണ് ഇന്നലെ പമ്പ വഴി ദര്‍ശനത്തിന് എത്തിയത്. വെര്‍ച്വല്‍ ക്യൂ വഴി നാല്‍പത്തി ഏഴായിരത്തോളം പേരെത്തി. ബുക്ക് ചെയ്ത് വരാതിരുന്നത് 23000പേരാണ്.ചെന്നൈയിലും,കോയമ്പത്തൂരും കൂട്ട ബുക്കിങ് നടന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിലും കൂട്ട ബുക്കിങ് സംശയിക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *