ഏഴിമല നാവിക അക്കാദമി പാസ്സിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 27ന് ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട്, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ ട്രാഫിക് നിയന്ത്രണം. 2026 നവംബര്‍ 26ന് ഉച്ച മുതല്‍ 28ന് ഉച്ച വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി പോലിസ് പരിധിയില്‍പ്പെട്ട മട്ടന്നൂര്‍ നഗരം, വായന്തോട്, ചാലോട്, കൊളോളം, വടുവന്‍കുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യില്‍ ടൗണ്‍, ചെക്യാട്ട് കാവ്, നണിച്ചേരി പാലം റൂട്ടിലും ചാലോട്, കൂടാളി, മുണ്ടയാട്, മേലേചൊവ്വ, താഴെചൊവ്വ, കണ്ണൂര്‍ നഗരപ്രദേശം, പുതിയതെരു, വളപട്ടണം, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, താവം റൂട്ടിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയില്‍ ഉള്‍പെടുന്ന പയ്യന്നൂര്‍, തളിപ്പറമ്പ നഗരങ്ങളിലും നണിച്ചേരി പാലം, മുയ്യം, തളിപ്പറമ്പ, തൃച്ചംബരം, കുപ്പം, ചുടല, പരിയാരം, പിലാത്തറ, ഏഴിലോട്, പെരുമ്പ, പയ്യന്നൂര്‍, രാമന്തളി റൂട്ടുകളിലും ഇതേ സമയങ്ങളില്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ സന്ദര്‍ശനം: ജില്ലയില്‍ ഗതാഗത നിയന്ത്രണം.

