ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ – വാക്ക് ഇൻ ഇന്റർവ്യൂ


കണ്ണൂർ സർവകലാശാല കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനെ നിയമിക്കുന്നതിനായി 2026 ഒക്ടോബർ 27 (ചൊവാഴ്ച ) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദവും ബിരൂദാനന്തര ബിരുദവും, നെറ്റും ( B.P.Ed, M.P.Ed, NET) യോഗ്യതയുള്ളവർക്ക് അഭിമുഖത്തിന് പങ്കെടുക്കാം. നിയമനം സർവകലാശാലയുടെ നിലവിലുള്ള ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും. കണ്ണൂർ സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, കാസർഗോഡ് താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, ബയോഡാറ്റയും സഹിതം 2026 ഒക്ടോബർ 27 രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി 04994290092 എന്ന നമ്പറിൽ ബന്ധപ്പെടാം.


Leave a Reply

Your email address will not be published. Required fields are marked *