വിമുക്തഭടന്മാർക്കായി തൊഴിൽ മേള തലസ്ഥാനത്ത് സംഘടിപ്പിക്കുന്നു


പ്രതിരോധ മന്ത്രാലയത്തിൻ്റെ വിമുക്തഭട ക്ഷേമ വകുപ്പിൻ്റെ കീഴിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് റീസെറ്റിൽമെൻ്റിൻ്റെ (DGR) ആഭിമുഖ്യത്തിൽ കേരളത്തിലെ വിമുക്തഭടന്മാർക്കായി തിരുവനന്തപുരത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

നവംബർ 6-ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടത്തുന്ന തൊഴിൽ മേളയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും, കന്യാകുമാരി ജില്ലയിലും നിന്നുള്ള വിമുക്തഭടന്മാർക്ക് പങ്കെടുക്കാം. മേള നവംബർ 6 രാവിലെ 7 മണി മുതൽ ആരംഭിക്കും.

വിമുക്ത ഭടന്മാരെ സിവിൽ തൊഴിൽ മേഖലയിലേക്ക് എത്തിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള താണ് തൊഴിൽ മേള.

ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ നിന്നുള്ള വിമുക്തഭടന്മാർക്ക് സുരക്ഷ, ഐടി, ഗവണ്മെൻ്റ്, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം, എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെയും കോർപ്പറേറ്റ്, വ്യവസായ മേഖലകളിലെയും തൊഴിലുടമ Subject ബന്ധപ്പെടുന്നതിന് മേള അവസര മൊരുക്കും.

വിമുക്തഭടന്മാരുടെ അച്ചടക്കം, നേതൃത്വം, സാങ്കേതിക വൈദഗ്ദ്ധ്യം, പ്രൊഫഷണൽ അനുഭവം എന്നിവയുടെ മൂല്യം സിവിൽ മേഘല യിലെ തൊഴിൽ രംഗത്തും ഏറെ പ്രയോജനകരമാകു . 2026–27 സാമ്പത്തിക വർഷത്തിൽ, ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ വിമുക്തഭടന്മാർക്കായി 18-ൽ പരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു.

രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരുടെ വിവരങ്ങൾ അറിയുന്നതിനും തങ്ങളുടെ ആവശ്യകതകൾക്ക് അനുയോജ്യമായ സ്ഥാനാർത്ഥികളെ തിരിച്ചറിയുന്നതിനും തൊഴിലുടമകൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.

തൊഴിലുടമകൾക്കും മുൻ സൈനികർക്കും www.esmhire.com ൽ എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള ലിങ്ക് DGR വെബ്‌സൈറ്റായ www.dgrindia.gov.in ലും ലഭ്യമാണ്. വിമുക്തഭടന്മാർക്കും തൊഴിലുടമകൾക്കും രജിസ്ട്രേഷൻ സൗജന്യമാണ്.


Leave a Reply

Your email address will not be published. Required fields are marked *